കൊറോണ പിടിച്ചെന്ന് സ്വയം ഉറപ്പിച്ച ബാര്‍ബര്‍ ജീവനൊടുക്കി

മീറത്ത്- കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ജീവനൊടുക്കി. ഹാപുര്‍ ജില്ലയിലെ പില്‍ഖുവ സ്വദേശി സുശീല്‍ കുമാര്‍(32) ആണ് ആത്മഹത്യ ചെയ്തത്.

സുശീല്‍കുമാറിന് പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. മരുന്ന് കഴിച്ചിട്ടും പനി കുറയാത്തതിനെ തുടര്‍ന്ന് തനിക്ക് കൊറോണ വൈറസ് ബാധയാണെന്ന് സുശീല്‍കുമാര്‍ സ്വയം ഉറപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.


ബാര്‍ബര്‍ ഷോപ്പിലെ ബ്ലേഡ് ഉപയോഗിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. താന്‍ കാരണം മക്കള്‍ക്ക് കൊറോണ വൈറസ് ബാധിക്കരുതെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും എഴുതിയ ഇയാളുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പോലീസ് പറയുന്നു.

 

Latest News