ആധാര്‍-പാന്‍ ബന്ധിപ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി

ന്യൂദല്‍ഹി- ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തിയതി ജൂണ്‍ 30 വരെ നീട്ടിയതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. 2018-19ലെ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള അവസാന തിയതി 2020 ജൂണ്‍ 30 ആക്കിയതായും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
ആദായ നികുതി വൈകി അടയ്ക്കുമ്പോഴുള്ള പിഴപ്പലിശ 12 ശതമാനത്തില്‍നിന്ന് ഒമ്പത് ശതമാനമാക്കി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജി.എസ്.ടി. റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി ജൂണ്‍ 30 വരെയാക്കി. സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News