ചൈനയില്‍ വുഹാന്‍ ഒഴികെ ഹുബെയ് പ്രവിശ്യയിലെ യാത്രാ നിയന്ത്രണം നീക്കുന്നു

ടെ... വുഹാനിലെ ഹോണ്ട വാഹന ശാലയില്‍നിന്നുള്ള ദൃശ്യം. ടെ... വുഹാനിലെ ഹോണ്ട വാഹന ശാലയില്‍നിന്നുള്ള ദൃശ്യം.ടെ... വുഹാനിലെ ഹോണ്ട വാഹന ശാലയില്‍നിന്നുള്ള ദൃശ്യം.

ബീജിംഗ്- ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാന്‍ പട്ടണം ഒഴിച്ചുള്ള ഹുബെയ് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം നാളെ പിന്‍വലിക്കുമെന്ന് ഹുബെയ് പ്രവിശ്യാ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് കഴിഞ്ഞ വര്‍ഷം അവസാനം കോവിഡ് പൊട്ടിപ്പുറപ്പെട്ടതും ലോകമാകെ വ്യാപിച്ചതും.

വുഹാന്‍ വിടുന്നതിനുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ടിന് നീക്കുമെന്നും ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. കമ്മീഷന്‍ നല്‍കുന്ന കോഡ് ഉപയോഗിച്ചാണ് ആളുകള്‍ക്ക് പോകാന്‍ കഴിയുകയെന്നും കമ്മീഷന്‍ അറിയിച്ചു. ജനുവരി 23 മുതല്‍ നഗരം അടച്ചിട്ടിരിക്കയാണ്.

 

Latest News