റിയാദ്- സൗദി അറേബ്യയില്‍ നിശാനിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന്് ഏഴു മണിയോടെ തന്നെ പോലീസും നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരും വിവിധ പ്രവിശ്യകളില്‍ വാഹനപരിശോധന നടത്തി നിയമ ലംഘകര്‍ക്ക് താക്കീതും പിഴയും നല്‍കി.
ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലെ റോഡുകളിലും പോലീസ് കര്‍ശന പരിശോധനയാണ് ആദ്യ ദിനം തന്നെ നടത്തിയത് ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയത്. പലയിടത്തും ഹൈവേകള്‍ ബ്ലോക്ക് ചെയ്തായിരുന്നു പരിശോധന.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
തുര്‍ബ പോലീസ് നിരവധി പേര്‍ക്ക് പതിനായിരം റിയാല്‍ പിഴ നല്‍കിയതായി സബഖ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പതിനായിരം റിയാലാണ് പിഴ ഈടാക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകളും ബഖാലകളും തുറക്കുമെങ്കിലും പകല്‍ സമയങ്ങളില്‍ അവശ്യവസ്തുക്കള്‍ വാങ്ങിവെക്കണമെന്നും കര്‍ഫ്യൂ സമയത്ത് ഓണ്‍ലൈന്‍ ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നും വാണിജ്യമന്ത്രാലയം വക്താവ് അറിയിച്ചു.
റിയാദില്‍ ശൂന്യമായ കിംഗ് ഫഹദ് റോഡ്
ക്യാമറകള്‍ വഴി പിഴ ഈടാക്കില്ലെന്ന് മക്ക ഗവര്‍ണറേറ്റ്
മക്ക- കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് കാമറകള്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പിഴ ലഭിക്കില്ലെന്ന് മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പിഴ തീരുമാനങ്ങളില്‍ കര്‍ഫ്യു ലംഘനം ഉള്‍പ്പെടാത്തതിനാല്‍ ഓരോരുത്തരുടെയും ഇഖാമയും പ്രൊഫഷനും നോക്കിയാണ് പിഴ വിധിക്കുക. ഡെലിവറി മേഖലയിലും കര്‍ഫ്യൂ ഇളവ് നല്‍കിയ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ മുറൂര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് പിഴ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണറേറ്റ് ആവശ്യപ്പെട്ടു.