Sorry, you need to enable JavaScript to visit this website.

ക്രിസ്റ്റ ലീഡർഷിപ്പ്  എഡിഷൻ  വിപണിയിൽ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ സ്‌പെഷ്യൽ പതിപ്പായ ലീഡർഷിപ്പ് എഡിഷൻ വിപണിയിൽ. ഇന്നോവ ക്രിസ്റ്റയുടെ വിഎക്‌സ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ ഒരുക്കിയിരിക്കുന്നത്.  21.21 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.  വൈൽഡ് ഫയർറെഡ് വിത്ത് ആറ്റിറ്റിയൂഡ് ബ്ലാക്ക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് വിത്ത് വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ എന്നീ രണ്ട് ഡ്യുവൽടോൺ നിറങ്ങളിലാണ് ലീഡർഷിപ്പ് എഡിഷൻ നിരത്തുകളിലെത്തുന്നത്.

ബ്ലാക്ക് ഫിനിഷിലുള്ള അലോയി വീൽ, ഗ്രില്ലിൽ നൽകിയിട്ടുള്ള ഗാർണിഷ്, റിയർ സ്‌പോയിലർ, വശങ്ങളിൽ നൽകിയിട്ടുള്ള സ്‌കേർട്ട് എന്നിവക്കൊപ്പം ലീഡർഷിപ്പ് എഡിഷൻ ബാഡ്ജിംഗും നൽകിയാണ് മോഡൽ എത്തിയത്. ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ, സെലക്ടീവ് കാറ്റലിക് റിഡക്ഷൻ സംവിധാനങ്ങൾ നൽകിയിട്ടുള്ള 2.4 ലിറ്റർ ഡീസൽ എൻജിനാണ് ലീഡർഷിപ്പ് എഡിഷനിൽ ഉള്ളത്. കറുപ്പാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. വുഡൻ ഫിനീഷിൽ ലെതർ ആവരണം നൽകിയുള്ള സ്റ്റിയറിംഗ് വീൽ, വുഡ് ഫിനിഷിംഗ് നൽകിയുള്ള ഇന്റീരിയർ പാനൽ, ഗിയർ നോബിലും ലെതർ ഫീച്ചറുകളാണ്. ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരുങ്ങുന്നു. ഏഴ് എയർബാഗ്, ക്രൂയിസ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, എ.ബി.എസ്.ഇ.ബി.ഡി ബ്രേക്കിംഗ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ലഭ്യമാണ്.

Latest News