പത്തനംതിട്ട- ജനറൽ ആശുപത്രിയിൽ ഏഴ് പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ നാലു പേരും, നിലവിൽ ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നു പേർ ഐസൊലേഷനിൽ ഉണ്ട്. ആകെ 14 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്.
ഇന്നലെ പുതിയതായി രണ്ടു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുള്ളറ്റിനു ശേഷം ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഇതുൾപ്പെടെ ഇതുവരെ 59 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
വീടുകളിൽ 366 പ്രൈമറി കോൺടാക്ടുകൾ നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 4387 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 4753 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
445 സെക്കൻഡറി കോൺടാക്ടുകളെ അവരുടെ നിരീക്ഷണ കാലാവധി പൂർത്തിയായതിനാൽ ക്വാറന്റൈനിൽ നിന്ന് വിടുതൽ ചെയ്തു. സർക്കാർ മേഖലയിൽ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയിൽ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്. ഞായറാഴ്ച ജില്ലയിൽ നിന്നും 15 സാമ്പിളുകൾ ഉൾപ്പെടെ ആകെ 230 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുള്ളറ്റിനു ശേഷം 22 നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ വരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 122 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 55 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. വിദേശത്തു നിന്നും തിരിച്ചെത്തിയ 195 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്.