കൊറോണ ഭീതിയില്‍ ഫ്രാന്‍സും; നിയന്ത്രണങ്ങള്‍ കര്‍ക്കശം

പാരീസ്- ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഫ്രാന്‍സും. 674 പേരാണ് കൊറോണയെ തുടര്‍ന്ന് മരിച്ചത്. 16018 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലയാളികളടക്കം ഒട്ടനവധി ഇന്ത്യക്കാരാണ് ഫ്രാന്‍സില്‍ ജീവിക്കുന്നത്.
രോഗബാധ നിയന്ത്രിക്കാനും ജനങ്ങളെ സുരക്ഷിതരാക്കാനും കര്‍ശനമായ നടപടികളാണ് ഫ്രഞ്ച് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. നിരോധാജ്ഞ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമം ലംഘിക്കപ്പെടാതിരിക്കാന്‍ കനത്ത പിഴയടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News