Sorry, you need to enable JavaScript to visit this website.

പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂദല്‍ഹി- രാജ്യത്തെ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ബജറ്റ് സമ്മേളനം വെട്ടിക്കുറച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ഏപ്രില്‍ മൂന്നുവരെയുള്ള സമ്മേളനം വെട്ടിക്കുറക്കണമെന്ന് പ്രതിപക്ഷം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. കൊറോണ വ്യാപനം തടയാന്‍ ശ്രമം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനതാകര്‍ഫ്യൂ നിര്‍ദ്ദേശത്തെ ഒറ്റക്കെട്ടായി പിന്തുണച്ച ജനങ്ങളെയും പാര്‍ലമെന്റ് അഭിനന്ദിച്ചു.
ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കം എം.പിമാര്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചും രാജ്യസഭയില്‍ അംഗങ്ങള്‍ ഡസ്‌കിലടിച്ച് ശബ്ദമുണ്ടാക്കിയുമാണ് അഭിനന്ദനം അര്‍പ്പിച്ചത്. കൊറോണ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യനായിഡു പറഞ്ഞു. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സഭ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News