മോസ്‌കോ- റഷ്യയും കൊറോണയെ നേരിടാനുള്ള തീവ്രശ്രമത്തിലാണ്. കൊറോണ വൈറസുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ജിയോ ലൊക്കേഷന്‍ ഡാറ്റ ഉപയോഗിച്ച് പുതിയ സംവിധാനം വികസിപ്പിക്കാന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ മിഷുത്സിന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ച്, കൊറോണയുള്ളവരുമായി ഇവര്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ആളിനേയും കൊറോണ പ്രതിരോധ കേന്ദ്രത്തേയും ഒരേസമയം അറിയിക്കും. നടപടി നിയമപ്രകാരമാണെന്നും വൈറസ് വ്യാപനം തടയാന്‍ വേണ്ടിയാണെന്നും റഷ്യ അറിയിച്ചു.
ഡെന്‍മാര്‍ക്ക് ലോക്ക് ഡൗണ്‍ അടുത്ത മാസം 13 വരെ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചു. സ്‌കൂളുകളും റസ്റ്റോറന്റുകളും പൂട്ടി. സര്‍ക്കാര്‍ ജീവനക്കാരെല്ലാം വീട്ടിലേക്ക് ജോലി മാറ്റി. 24 മരണങ്ങളാണ് ഇതുവരെ ഡെന്‍മാര്‍ക്കിലുണ്ടായത്.