ടെഹ്‌റാന്‍- ഇറാനെതിരായ ഉപരോധം പിന്‍വലിക്കുകയാണ് അമേരിക്ക ആദ്യം ചെയ്യേണ്ടെതന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താന്‍ അമേരിക്ക യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അടിയന്തരമായി ഇത് ചെയ്യണം. ജീവകാരുണ്യ സഹായം എത്തിക്കാമെന്ന അമേരിക്കയുടെ വാഗ്്ദാനം സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ നേതാക്കന്മാര്‍ കള്ളം പറയുകയാണ്. ഇറാനെ സഹായിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആദ്യം ഉപരോധം പിന്‍വലിക്കട്ടെ. അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് വൈറസിനെ ഫലപ്രദമായി നേരിടാന്‍ സാധിക്കുമെന്നും റൂഹാനി പറഞ്ഞു.