പാറ്റ്‌ന- കൊവിഡ് ക്വാറന്റൈന് ക്യാമ്പ് സജ്ജീകരിക്കാന്‍ തന്റെ ഔദ്യോഗിക ബംഗ്ലാവ് വിട്ടുതരാമെന്ന് ബീഹാര്‍ സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. പോളോ റോഡിലെ ഔദ്യോഗിക ബ്ലംഗാവ് വിട്ടുനല്‍കാമെന്നാണ് തേജസ്വി യാദവ് അറിയിച്ചത്. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആവശ്യമുള്ളവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്നും ആർജെഡി നേതാവ് ട്വിറ്ററിലൂടെ പറഞ്ഞു.
"ബംഗ്ലാവ് ഒരു ക്വാറന്റൈന്‍ ക്യാമ്പ് ആയോ കോവിഡ് പരിശോധനാ കേന്ദ്രമായോ, അല്ലെങ്കിൽ ഐസൊലേഷന്‍ വാർഡുകളായോ ഉപയോഗിക്കാം. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെ പോരാടാന്‍ ഇത് മറ്റേതെങ്കിലും രീതിയിലും ഇത് ഉപയോഗിക്കാം," അദ്ദേഹം വ്യക്തമാക്കി.
ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെട്ടു, ഇനി മരണം സംഭവിക്കാൻ പാടില്ല. കൊറോണ വൈറസ് പടരാതിരിക്കാനുള്ള പോരാട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ എല്ലാ ക്രിയാത്മക നീക്കങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കും. ഓരോ ജീവിതവും കണക്കാക്കുമ്പോൾ ഒരു ഘട്ടത്തിലും ഒരു അലസതയെയും ഞങ്ങൾ അനുവദിക്കില്ല. ശ്രമകരമായ ഈ സമയങ്ങളിൽ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന് ആർജെഡി നേതാവ് പറഞ്ഞു.
സംസ്ഥാന ആരോഗ്യ സൊസൈറ്റിയുടെ ബുള്ളറ്റിൻ പ്രകാരം ഞായറാഴ്ച വരെ ശേഖരിച്ച 143 സാമ്പിളുകളിൽ രണ്ടെണ്ണം കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇവരിൽ 38 കാരനായ ഒരാള്‍ പാറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച മരണപ്പെട്ടു. മറ്റൊരു രോഗി ചികിത്സയിലാണ്.