എലിസബത്ത് രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് മാറ്റി

ലണ്ടന്‍- കൊട്ടാര ജീവനക്കാരില്‍ ഒരാളുടെ കൊറോണ പരിശോധനാഫലം പോസിറ്റീവായതിനു പിന്നാലെ എലിസബത്ത് രാജ്ഞിയെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റി.
വ്യാഴാഴ്ചയാണ് 93കാരിയായ രാജ്ഞിയെ മുന്‍കരുതലെന്നോണം വിന്‍ഡ്‌സോര്‍ കാസിലിലേക്ക് മാറ്റിയത്. എന്നുവരെയാണ് രാജ്ഞിയെ ഇവിടെ താമസിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. രാജ്ഞിയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. നിലവില്‍ രാജ്ഞി ആരോഗ്യവതിയാണ്.

 

Latest News