പേരും നാടും വെളിപ്പെടുത്തി ഒരു കോവിഡ് ബാധിതന് പറയാനുള്ളത്

വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന നിർദേശത്തെ തുടർന്ന് ജമ്മുവിലെ വീട്ടില്‍ കാരംസ് കളിയിലേർപ്പെട്ട കുടുംബാംഗങ്ങള്‍.

കണ്ണൂർ- ജില്ലയില്‍ കോവിഡ് ബാധിച്ച ഒരാളുടെ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗള്‍ഫില്‍നിന്നെത്തി പരിശോധനയില്‍ കോവിഡ് സ്ഥീരീകരിച്ച കുഞ്ഞിമംഗലം കൊയപ്പാറ സ്വദേശിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.

 

ഞാൻ ശിഹാബ്‌ കൊവ്വപ്പുറത്ത്,
കുഞ്ഞിമംഗലം ,കൊയപ്പാറ ഗ്രീൻ  വാലിയിൽ താമസിക്കുന്നു.

മാര്ച്ച് 17 ന് ദുബായിൽ പുറപ്പെട്ട് 18 ന് നാട്ടിൽ എത്തിച്ചേർന്നു. എയർ പോർട്ടിൽ നിന്ന് പരിശോധിക്കുകയും, അസ്വാഭാവികമായി ഒന്നു കാണാൻ സാധിച്ചില്ല.എന്നാലും 14 ദിവസം വീട്ടിൽ കഴിയാൻ അവർ കർശന നിര്ദേശം നൽകി.
വന്ന പിറ്റേ ദിവസം (19) പനി അനുഭവപ്പെട്ടതിനാൽ ഞാൻ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കാർ സ്വയം ഡ്രൈവ് ചെയ്‌ത് പരിയാരം മെഡിക്കൽ കോളേജിൽ പരിശോധനക്കായി എത്തി അഡ്മിറ്റ് ചെയ്തു.

മാര്ച്ച് 22 ന് എനിക്ക് കോവിഡ്‌ 19 ബാധിച്ചു എന്നു റിപ്പോർട് കിട്ടി.എന്റെ ആരോഗ്യ നില തീർത്തും തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിച്ചു പ്രാർത്തിച്ചത് കൊണ്ട് ,എന്നിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ സൂക്ഷിക്കാൻ സാധിച്ചു എന്ന് എനിക്ക് ബോധ്യമുണ്ട്.

കുറച്ചു ദിവസം കൂടി മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്നേക്കാം. പരിയാരത്ത് എനിക്ക് നല്ല പരിചരണമാണ് ലഭിക്കുന്നത്.ഇത്രയും സന്നിഗ്ധ ഘട്ടത്തിൽ സ്വന്തം ആരോഗ്യം പോലും അവഗണിച്ചു റിസ്ക് എടുത്ത് രോഗ ബാധിതരെ ശ്രദ്ധാ പൂർവം പരിചരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിലെ ഡോക്റ്റര്മാര്ക്കും,നഴ്സ്‌മാർക്കും,മറ്റു സ്റ്റാഫുകൾക്കും,ആരോഗ്യ വകുപ്പ് ജീവനക്കാർക്കും,ആരോഗ്യ വകുപ്പ് മന്ത്രിക്കും,മുഖ്യ മന്ത്രിക്കും എന്റെ ആയിരം നന്ദി അറിയിക്കുന്നു.


ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ചില്ലയിരുന്നെങ്കിൽ ഈ രോഗം ഞാൻ കാരണം അനേകം പേരിലേക്ക് പകരുമായിരുന്നു.എന്റെ പ്രവാസി സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ നാട്ടിൽ എത്തിയാൽ 14 ദിവസം  വീട്ടുകാരുമായി അകലം പാലിച്ചു നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം എന്നാണ്. പ്രവാസികളിൽ ചിലർ ഇത്തരം നിർദേശങ്ങൾക്ക് വേണ്ടത്ര വില കല്പിച്ചു കാണുന്നില്ല. നമ്മുടെ അശ്രദ്ധ നമുക്കും,നമ്മുടെ കുടുംബത്തിന്റെയും,നാട്ടുകാരുടെയും ദുരന്തത്തിന് വഴി തുറക്കാതിരിക്കട്ടെ..
            എന്ന്.
ശിഹാബ് കൊവ്വപ്പുറത്ത്.

Latest News