പെരിന്തല്‍മണ്ണ സ്വദേശി സൗദിയില്‍ വാഹനമിടിച്ച് മരിച്ചു

ജിസാൻ- പെരിന്തൽമണ്ണക്ക് അടുത്ത കാര്യവട്ടം സ്വദേശി കൂവത്തും പീടിക നസീർ ഹുസൈൻ (50)  ജിസാനിലെ അഹദുൽ മസാരീഹിൽ വാഹനമിടിച്ച് മരിച്ചു

കോഫീ ഷോപ്പ് ജീവനക്കാരനായ നസീർ എതിർവശത്തുള്ള ഷോപ്പിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോൾ സ്വദേശി പൗരന്റെ വാഹനം ഇടിച്ചാണ് അപകടം. ഗുരുതരമായി പരുക്കേറ്റ സക്കീറിനെ അടുത്ത് തന്നെ ഉണ്ടായിരുന്ന സ്പോൺസറുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി "യിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് പരേതനായ കൂവത്തും പീടിക മുഹമ്മദ്. മാതാവ് പരേതയായ കദീജ ചേലാകോടൻ.
ഭാര്യ എറേത്ത് ഷഹറാ ബാനു കാപ്പ്.  മക്കൾ: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്ന.

അഹദുൽ മസാരീഹ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കും. നിയമ നടപടികള്‍ പൂർത്തിയാക്കാനായി ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ കമ്മിറ്റി അംഗവും ജിസാൻ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ ഹാരിസ് കല്ലായിയും അഹദുൽ മസാരീഹ് കെ എം സി സി യും  രംഗത്തുണ്ട്.
 

Latest News