കോവിഡ് ബാധിതര്‍ മൂന്നരലക്ഷത്തിലേക്ക്; അമേരിക്കയില്‍ വെന്റിലേറ്റര്‍ ക്ഷാമം

പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണിനു മുമ്പായി നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മടങ്ങാനുളള തിരക്ക്.

റോം-ജനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡിനെതിരെയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും യൂറോപ്പിലും അമേരിക്കയിലും മരണസംഖ്യ വര്‍ധിക്കുന്നു.
ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ക്വാറന്റൈനില്‍ പ്രവേശിച്ച ജര്‍മനിയില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഒരുമിച്ചു കൂടുന്നത് നിരോധിച്ചു.

വെന്റിലേറ്ററുകില്ലാതെ ആശുപത്രികള്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കയില്‍ കോവിഡ് പടരുന്ന സ്ഥലങ്ങളില്‍ അടിയന്തര മെഡിക്കല്‍ സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശനം നല്‍കി. തകര്‍ന്നടിയുടന്ന അമേരക്കന്‍ സമ്പദ് ഘടനയെ രക്ഷിക്കാന്‍ ഒരു ട്രില്യന്‍ ഡോളര്‍ പദ്ധതി മുന്നോട്ടുവെച്ചു.

നൂറു കോടിയോളം ജനങ്ങളെ വീടുകളില്‍ തളച്ചിട്ടിരിക്കെ, ജര്‍മനിയും ഗ്രീസുമാണ് പുതുതായി ജനങ്ങളുടെ നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന ഭീതി വര്‍ധിക്കുകയാണ്.

കൊറോണ ബാധിതരുടെ സംഖ്യ മൂന്നര ലക്ഷത്തിലേക്ക് നീങ്ങവെ ഇതുവരെ മരണം 14,717 ആയി. 98,866 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

 

Latest News