കല്‍പ്പറ്റ- വിദേശത്തുനിന്നു വന്നതാണെന്ന വിവരം മറച്ചുവെച്ച് ഹോംസ്റ്റേയില്‍ താമസിച്ച രണ്ടു പേര്‍ക്കെതിരെ മേപ്പാടി പോലീസ് കേസെടുത്തു. ഖത്തറില്നിന്നെത്തി മേപ്പാടിക്കു സമീപം ഹോംസ്റ്റേയില്‍ തങ്ങിയ മലപ്പുറം സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്.
വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ വീടിനു പുറത്തു സഞ്ചരിക്കുന്നതു ജിയോ ഫെന്‍സിംഗ് സംവിധാനത്തിലൂടെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടിയിലും പനമരത്തും രണ്ടു വീതം ആളുകള്‍ക്കെതിരെയും കേസെടുത്തു.






