ഗാസ- ഫലസ്തീനിൽ ഇതാദ്യമായി രണ്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പാക്കിസ്ഥാനിൽനിന്ന് ഈജിപ്ത് വഴി തിരിച്ചെത്തിയവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവർ തിരിച്ചെത്തിയത് മുതൽ സമ്പർക്ക വിലക്കിലായിരുന്നുവെന്നാണ് ഫലസ്തീൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇവരെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിച്ചിരുന്നില്ലെന്നും അധികൃതർ പറയുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഏറ്റവും വലിയ ദാരിദ്ര്യനിരക്കുള്ള ഫലസ്തീനിൽ കൊറോണ പൊട്ടിപ്പുറപ്പെടുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് നേരത്തെ തന്നെ യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു.