നിയന്ത്രണങ്ങളെ ജനം ഗൗരവത്തോടെ കാണുന്നില്ല; ദയവു ചെയ്ത് അനുസരിക്കൂ-മോഡി

ന്യൂദൽഹി- രാജ്യത്തെ ജനങ്ങളിൽ പലരും ലോക്ക് ഡൗൺ ഗൗരവത്തോടെ എടുത്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് രാവിലെയാണ് മോഡി ഇക്കാര്യം ട്വീറ്റ് ചെയ്തത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ജനത കർഫ്യൂവും തുടർന്ന് കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളെ ജനം ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന് മോഡി കുറ്റപ്പെടുത്തി.
നിരവധി പേർ ഇപ്പോഴും ലോക്ക്ഡൗൺ ഗൗരവത്തോടെ എടുക്കുന്നില്ല. ദയവു ചെയ്ത് നിങ്ങളെ രക്ഷിക്കുക. കുടുംബത്തെ രക്ഷിക്കുക. നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 

Latest News