തെഹ്റാന്‍- കോവിഡ് പ്രതിരോധിക്കുമെന്ന വാട്സാപ്പ് പ്രചാരണം വിശ്വസിച്ച് കുടുംബാംഗങ്ങള്‍ മദ്യം നല്‍കിയ കുട്ടിക്ക് കാഴ്ച നഷ്ടപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഗുരുതരനിലയിലുള്ള കുട്ടി ആശുപത്രിയിലാണ്.
മദ്യം കൊറോണ വൈറസ് അണുബാധ തടയുമെന്ന് വിശ്വസിച്ച് വിഷമദ്യം കഴിച്ച 200 പേരെങ്കിലും ഇതിനകം ഇറാനില്‍ മരിച്ചതായി റിപ്പോർട്ടുകളില്‍ പറയുന്നു. വീടുകളില്‍ നിർമിച്ച മദ്യമോ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള മെത്തനോളോ ആണ് ഇവർ കഴിച്ചത്.
കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാനായി കുട്ടിക്ക് കുടുംബം മദ്യം നല്‍കിയെന്നും രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട കുട്ടി കോമയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു.
പ്രചാരണം വിശ്വസിച്ച് കുട്ടികള്‍ക്ക് മദ്യം നല്‍കരുതെന്നും വളരെ അപകടകരമാണെന്നും വീഡിയോയില്‍ ജനങ്ങളെ ഉണർത്തുന്നു.