ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 651 പേര്‍ കൂടി മരിച്ചു; മരണസംഖ്യ 5476

റോം- ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 651 പേര്‍. ഇതോടെ മരണ സംഖ്യ 5476 ആയി ഉയര്‍ന്നു. 59138 പേരാണ് രോഗബാധിതരായുള്ളത്. 7024 പേര്‍ രോഗമുക്തരായി.
ലൊംബാര്‍ഡിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 360 പേരാണ് മരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മിലാനോയില്‍ 28370 പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിച്ചിട്ടുള്ളത്.

Latest News