Sorry, you need to enable JavaScript to visit this website.

വീട്ടില്‍ ക്വാറന്റൈന്‍ ചെയ്തയാള്‍ കള്ളുഷാപ്പില്‍ ജോലിക്കെത്തി; പോലിസ് കേസെടുത്ത് ഷാപ്പ് അടപ്പിച്ചു


കുറുവിലങ്ങാട്- വീട്ടില്‍ ക്വറന്റൈന്‍ ചെയ്തയാള്‍ കള്ളുഷാപ്പില്‍ ജോലിക്കെത്തിയതിനെ തുടര്‍ന്ന് പോലിസ് കേസെടുത്തു.കടപ്പൂര്‍ സ്വദേശിയായ ഷാപ്പിലെ ജീവനക്കാരനെതിരെയാണ് പോലിസ് കേസെടുത്തത്.ഇയാള്‍ ജോലിക്കെത്തിയ  കാണക്കാരി കടപ്പൂര്‍ വട്ടുകുളത്തെ കള്ളുഷാപ്പ് പോലിസ് നേരിട്ടെത്തി അടപ്പിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇറ്റലിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ ഇയാളുടെ മകള്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലിറങ്ങിയത്. മകളെ കൂട്ടാന്‍ ഇയാള്‍ നേരിട്ടെത്തുകയും ചെയ്തു.

കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്ത് ഈ കുടുംബത്തെ അധികൃതര്‍ വീട്ടില്‍ ക്വറന്റൈന്‍ ചെയ്തു.  എന്നാല്‍ അധികൃതരുടെ നിര്‍ദേശം കാറ്റില്‍പറത്തി അദ്ദേഹം കള്ളുഷാപ്പിലെത്തി . വിവരം നാട്ടുകാര്‍ പോലിസിനെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നേരിട്ടെത്തി ഷാപ്പ് അടപ്പിച്ച ശേഷം കേസെടുക്കുകയുമായിരുന്നു. അതേസമയം മകള്‍ക്കും പിതാവിനും രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കള്ളുഷാപ്പില്‍ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലിസ് തുടങ്ങിയിട്ടുണ്ട്.
 

Latest News