ഏഴ് ജില്ലകള്‍ അടച്ചിടുന്നതില്‍ പരിഭ്രാന്തി വേണ്ട, അവശ്യവസ്തുക്കള്‍ എത്തിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍


തിരുവനന്തപുരം- കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍. ചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ ഒരു തടസവും നേരിടില്ല. ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും പൗരധര്‍മം പാലിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ലോക് ഡൗണ്‍ ജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടേണ്ടത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക. രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്‌.
 

Latest News