മൈക്ക് പെന്‍സിനും ഭാര്യക്കും കോവിഡില്ല; പരിശോധനക്ക് അമേരിക്കയില്‍ പുതിയ ഉപകരണം

യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പത്‌നിയും.

വാഷിംഗ്ടണ്‍- വൈറ്റ് ഹൗസ് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും ഭാര്യക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.  കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന്  അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ട്വീറ്റ് ചെയ്തു.


പെന്‍സിന്റെ ഒഫീസിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് പരിശോധന നടത്തിയത്. അതിനിടെ,  45 മിനിറ്റിനുള്ളില്‍ ഫലം നല്‍കാനാകുന്ന കൊറോണ ടെസ്റ്റ് കിറ്റിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കി.  


കോവിഡ് പ്രതിസന്ധികാരണം സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനാല്‍ തയാറാക്കിയ ഒരു ട്രില്യണ്‍ ഡോളര്‍ അടിയന്തര സഹായ പാക്കേജിന് യു.എസ് കോണ്‍ഗ്രസ്  അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.

 

Latest News