ജനീവ- കൊറോണ വ്യാപനം ലോകമെമ്പാടും പരിഭ്രാന്തി പരത്തിയിരിക്കെ, സാമൂഹിക ബഹിഷ്‌കരണത്തിനും വൈറസ് ബാധിച്ചവരോട് കാണിക്കുന്ന വിവേചന പെരുമാറ്റത്തിനുമെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി.
ആളുകളെ കളങ്കിതരാക്കി മാറ്റിനിര്‍ത്തുന്നത് സാമൂഹിക ഒറ്റപ്പെടുത്തലിന് പ്രേരിപ്പിക്കുമെന്നും ഇത് വൈറസ് പടരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും പിന്നീട് രോഗം നിയന്ത്രിക്കുക പ്രയാസമാകുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കോവിഡിനെ കുറിച്ച് ആശയവിനിമയം നടത്തുന്നതും പിന്തുണ നല്‍കുന്നതും സുപ്രധാനമാണ്. രോഗത്തിനെതിരായ പ്രതിരോധത്തിനു ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും അവരെ പിന്തുണക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. രോഗത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും സത്യസന്ധവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാനും കഴിയണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
സംശയിക്കപ്പെടുന്ന കേസുകള്‍, ഇരകള്‍ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന ഉണര്‍ത്തി. ഇത്തരം കുറ്റകരമായ പദങ്ങള്‍ തങ്ങള്‍ തെറ്റ് ചെയുവെന്നോ, മറ്റുള്ളവരെ അപേക്ഷിച്ച് കുറവകള്‍ ഉള്ളവാരണെന്നോ ഉള്ള ധാരണ കോവിഡ് ബാധിച്ചവരിലുണ്ടാക്കുന്നു. ഇത് രോഗ സാധ്യതയുള്ളവരെ ചികിത്സ തേടുന്നതില്‍നിന്ന് പിന്തിരിപ്പിക്കും. അവര്‍ പരിശോധക്കോ നിരീക്ഷണത്തിനോ തയാറാവകയില്ല- ഡബ്ല്യു.എച്ച്. ഒ മുന്നറിപ്പ് നല്‍കി.