കൊണ്ടോട്ടി- കോവിഡ് 19 നെ തുടർന്ന് വിമാനത്താവളം വഴി എത്തുന്ന യാത്രക്കാർക്ക് നിരീക്ഷണ കേന്ദ്രമായി ഹജ് ഹൗസും. കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശത്തിൽ സംസ്ഥാന സർക്കാറാണ് ഹജ് ഹൗസിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കിയത്. ആദ്യദിനത്തിൽ എട്ട് യാത്രക്കാർ ഹജ് ഹൗസിലെത്തിയിരുന്നു.
പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 60 കട്ടിലുൾപ്പടെയുളള ബഡുകൾ ഇവിടെ ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. ഹജ് തീർഥാടകർക്ക് സൗകര്യമൊരുക്കുന്ന ഹജ് ഹൗസിലെ കെട്ടിടമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. രോഗികളല്ലാത്ത യാത്രക്കാരെയാണ് ഇവിടെ നിരീക്ഷണത്തിൽ വെക്കുന്നത്. പിന്നീട് ബന്ധുക്കൾ എത്തുന്നത് വരെ യാത്രക്കാരുടെ താമസം ഹജ് ഹൗസിലാണ്. ഹജ് ഹൗസിൽ ഒരാഴ്ച പതിവ് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ഹജ് കമ്മിറ്റിയുടെ നിർദേശത്തിൽ രാജ്യത്തെ മുഴുവൻ ഹജ് ഹൗസുകളും കോവിഡ് 19 നിരീക്ഷണ കേന്ദ്രങ്ങളാണ്.