റിയാദ്- കൊറോണ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ രാതി എട്ടു മണിയോടെ അടപ്പിച്ചു. റെസ്റ്റോറന്‍റുകളും ബഖാലകളുമടക്കം അടപ്പിച്ചിട്ടുണ്ട്. ഫാർമസിയും ക്ലിനിക്കുകളും മാത്രമാണ് രാത്രി എട്ടു മണിക്കുശേഷവും തുറന്നിരിക്കുന്നത്. മറ്റു വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ആറു മണിക്ക് തുറക്കാന്‍ അനുമതിയുണ്ടെന്ന് ചില സ്ഥലങ്ങളിലെ റിപ്പോർട്ടുകളില്‍ പറയുന്നു.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സ്വദേശികളും വിദേശികളും വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ സഹകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ രാവിലെ വാര്ർത്താ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഇന്നലെ 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 392 ആയി. രോഗം ബാധിച്ചവരില്‍ അഞ്ച് പേർ റിയാദിലെ ആരോഗ്യ പ്രവർത്തകരാണ്. മറ്റുള്ളവർക്ക് നേരത്തെ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. 14 ദിവസത്തെ ക്വാറന്‍റൈനു പുറമെ, വൈറസ് വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി വീടുകളില്‍ തന്നെ കഴിയേണ്ടതും പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വീടുകളിലും ഒത്തുകൂടുന്നത് അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.






