Sorry, you need to enable JavaScript to visit this website.

വര്‍ക്ക് ഫ്രം ഹോം: ഇന്റര്‍നെറ്റ് ഉപഭോഗം സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കുടുംബങ്ങള്‍ പുറത്തുപോകുന്നത് ഒഴിവാക്കി വീട്ടിലിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആളുകളുടെ ഇന്റര്‍നെറ്റ് ഡാറ്റാ ഉപയോഗത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അധികപേരും ഓഫീസില്‍  നിന്ന് മാറി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും ടിവി ഷോയും മൂവിയുമൊക്കെ ഓണ്‍ലൈന്‍ വഴി കാണുന്നതും ലൈവ് ചാറ്റുമൊക്കെ ക്രമാതീതമായി കൂടിയിരിക്കുന്നു. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപഭോഗം ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍. 

ഇന്റര്‍നെറ്റ് സ്പീഡ് ഉറപ്പുവരുത്തുക

നിങ്ങളുടെ ഇന്റര്‍നെറ്റ് എത്ര വേഗതയുള്ളതാണെന്ന് ആദ്യം അറിഞ്ഞിരിക്കണം. കമ്പനികള്‍ വാഗ്ദാനം ചെയ്ത സ്പീഡ് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ഐഎസ്പി പരിശോധിക്കുക. സര്‍വീസ് പ്രൊവൈഡര്‍ നിങ്ങള്‍ തെരഞ്ഞെടുത്ത പ്ലാനിനേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നുണ്ടോ എന്നറിയാനാകില്ല. അങ്ങിനെയാണെങ്കില്‍ നിങ്ങള്‍ ഐഎസ്പിയില്‍ വിളിച്ച് ഇന്റര്‍നെറ്റ് വേഗത സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ണം. അതിനുള്ള ഏറ്റവും നല്ല വഴി ഓക്‌ലയുടെ സ്പീഡ്‌ടെസ്റ്റ്.നെറ്റ് സന്ദര്‍ശിക്കുകയാണ്.

നിങ്ങളുടെ ബ്രോഡ് ബാന്റ് സ്പീഡ് ചെക്ക്‌ചെയ്യുന്നത് എങ്ങിനെ?

  1. കമ്പ്യൂട്ടറുമായി വൈഫൈയോ റൂട്ടറോ എതര്‍നെറ്റ് കേബിളോ കണക്ട് ചെയ്യുക
  2. ഏതെങ്കിലും ബ്രൗസര്‍ തുറക്കുക (ഫയര്‍ഫോക്‌സ്, ക്രോം)
  3. Speedtest.net  നാവിഗേറ്റ് ചെയ്യുക

സ്പീഡ്‌ടെസ്റ്റ്.നെറ്റ്  നിങ്ങളുടെ ടൗണ്‍ലോഡ്, അപ്‌ലോഡ് സ്പീഡ് കാണിച്ചുനല്‍കും. ഇതാണ് ഇന്റര്‍നെറ്റ് സ്പീഡ് മനസിലാക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി. ഒരു ദിവസം പലതവണ ഇന്റര്‍നെറ്റ് സ്പീഡ് മാറികൊണ്ടിരിക്കും. അതിനാല്‍  വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ഉതകുന്ന തരത്തില്‍ വേഗത  ലഭ്യമാകും 
 എന്ന്ഉ റപ്പുവരുത്താന്‍ ഒന്നിലധികം തവണ സ്പീഡ് ടെസ്റ്റ് വഴി ഉറപ്പുവരുത്തുക. ടെതറിംഗിലൂടെയോ ഹോട്ട് സ്പോട്ട് വഴിയോ മൊബൈല്‍ ഡാറ്റയാണ് താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ Ookla എന്ന കമ്പനിയുടെ ഐഫോണ്‍(ലിങ്ക് ), ആന്‍ഡ്രോയിഡ് (ലിങ്ക്) ആപ്പുകള്‍ ഉപയോഗിച്ച് സ്പീഡ് അളക്കാവുന്നതാണ്.

മികച്ച ഇന്റര്‍നെറ്റ് സേവനദാതാവിനെ തെരഞ്ഞെടുക്കുക
നിലവില്‍ താങ്കള്‍ ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിന് വേഗത ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ, കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക.ഇതിന് കഴിയുന്നില്ലെങ്കിൽ മികച്ച മൊറ്റൊരു സേവന ദാതാവിനെ കണ്ടെത്തേണ്ടതുണ്ട്. കണക്ഷന്‍ എടുക്കുന്നതിന് മുമ്പ്, അതാത് ഇടങ്ങളിലെ ഇന്റര്‍നെറ്റ് സ്പീഡ് ബോധ്യപ്പെടുത്താന്‍ സാധാരണഗതിയില്‍ കമ്പനി എക്സിക്യൂട്ടീവുകള്‍ തയാറാണ് എങ്കിലും ഈ സമയത്ത് തൊട്ടടുത്ത വീടുകളിലും മറ്റും ഉപയോഗിക്കുന്ന നെറ്റിന്റെ വേഗത അവരോട് ചോദിച്ച് ബോധ്യപ്പെടുകയാവും ഉചിതം. ഇത് അനുസരിച്ച് പുതിയ ഐ‌എസ്‌പി തെരഞ്ഞെടുക്കുക. പ്രതിമാസ പാക്കേജ് പ്രകാരം ഡൗണ്‍ലോഡ്, അപ്‌ലോഡ് പരിധി ചോദിച്ച് ഉറപ്പുവരുത്തുക. ഓരോരുത്തരുടേയും ജോലിയുടെ സ്വഭാവം അനുസരിച്ച് ഡാറ്റ ഉപഭോഗത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. അതിനാല്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ച്, ഉദാഹരണത്തിന് താങ്കളുടെ ജോലിക്ക് ഓണ്‍ലൈന്‍ വീഡിയോ/സ്ട്രീമിംഗ് ആവശ്യമെങ്കില്‍ അത് എക്സിക്യൂട്ടീവിനോട് സംസാരിക്കുകയും അതിന് അനുസരിച്ച് ഡാറ്റ ലഭ്യതയുള്ള പാക്കേജ് തെരഞ്ഞെടുക്കുകയും ചെയ്യുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം താങ്കള്‍ തെരഞ്ഞെടുക്കുന്ന സേവനവും പാക്കേജും താങ്കളുടെ പ്രതിമാസ ബഡ്ജറ്റ് താളം തെറ്റാത്ത രീതിയിലുള്ളത് ആയിരിക്കണം എന്നതാണ്.

ഇന്റർനെറ്റ് ഉപഭോഗം നിയന്ത്രിക്കുക

വീട്ടിലിരുന്ന് സുഗമായി ജോലി ചെയ്യാന്‍ ആവശ്യമായ ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത്ത് എത്രയെന്ന് ഒരു ഏകദേശ ധാരണയെങ്കിലും എക്സിക്യൂട്ടീവിനോട് ആവശ്യം വ്യക്തമാക്കിയ സ്ഥിതിക്ക് താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. ഇന്റര്‍നെറ്റ് ഉപയോഗം പാക്കേജില്‍ അനുവദിനീയമായ പരിധിക്ക് പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇന്റർനെറ്റ് സേവന ദാതാവിന്റെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തുകൊണ്ട് നിലവിലെ ഉപഭോഗം എത്രയെന്ന് അറിയാന്‍ കഴിയും. ജോലി ആവശ്യാര്‍ത്ഥം എടുത്ത കണക്ഷന്‍ വീട്ടിലെ മറ്റ് ഡിവൈസുകളുമായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകളുമായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കില്‍. യൂട്യൂബ്, ഫെയിസ്ബുക്ക്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയവ വഴി വീട്ടിലെ മറ്റ് അംഗങ്ങള്‍, സ്വയം തന്നെയും വീഡിയോ സ്ട്രീം ചെയ്യുന്നത് നെറ്റ് ഉപഭോഗത്തിന്റെ താളം തെറ്റിക്കും. ജോലി സുഗമമായി ചെയ്യാന്‍ കഴിയാത്ത വിധം ഇന്റര്‍നെറ്റ് വേഗത കുറയാന്‍ ഇത് കാരണമാകും. 
ഡാറ്റ ലാഭിക്കാന്‍ ചില ടിപ്സുകള്‍

യൂട്യൂബ്, ഫെയിസ്ബുക്ക് തുടങ്ങിയ വഴി വീഡിയോ കാണുമ്പോള്‍ പരമാവധി കുറഞ്ഞ ക്വാളിറ്റിയുള്ള ഫോര്‍മാറ്റ് തെരഞ്ഞെടുക്കുക. അതായത് വീഡിയോകള്‍ എച്ച്‌ഡി ആയി കാണുന്നത് ഒഴിവാക്കുക. ഇതുവഴി വലിയ തോതില്‍ ഡാറ്റ സംരക്ഷിക്കാൻ കഴിയും. ഫെയിസ്ബുക്കില്‍ വീഡിയോകള്‍ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്ന സംവിധാനം സെറ്റിംഗ്സ് വഴി ഓഫ് ചെയ്യുക. ആവശ്യമുള്ളതിനൊപ്പം അനാവശ്യമായ വീഡിയോകളും ഫോണില്‍ ഓട്ടോമാറ്റിക്കായി ലോഡ് ആവുന്നത് ഡാറ്റ ഉപഭോഗം വലിയ രീതിയില്‍ വര്‍ധിക്കാന്‍ കാരണമാകും.

ഫോണുകളിൽ ഫേസ്ബുക്കിൽ വീഡിയോകൾ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുന്നത് എങ്ങനെ തടയാം.

  • ഫെയിസ്ബുക്ക് ആപ്പ് ഓപ്പണ്‍ ചെയ്യുക
  • സ്‌ക്രീനിന്റെ ചുവടെ അടുക്കിയിരിക്കുന്ന മൂന്ന് വരികൾ(മെനു) ടാപ്പുചെയ്യുക.
  •  “Settings” ല്‍ “Settings & Privacy” എന്ന ടാബ് ക്ലിക്ക് ചെയ്യുക
  • താഴേക്ക് സ്ക്രോൾ ചെയ്‌ത് “Media and Contacts” ടാപ്പുചെയ്യുക.
  • “Autoplay” തിരഞ്ഞെടുക്കുക.
  • “Never Auto-play Videos” തിരഞ്ഞെടുക്കുക.

നെറ്റ് ആവശ്യമില്ലാത്തപ്പോള്‍ വൈഫൈ ഉള്‍പ്പെടെ ഓഫ് ചെയ്തിടുക. ഓണ്‍ ആയി കിടക്കുന്ന അവസ്ഥയില്‍ കണക്റ്റ് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകള്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷനും മറ്റും ഡാറ്റ ഉപഭോഗം തുടര്‍ന്നുകൊണ്ടേയീരിക്കും എന്നതിനാലാണ് ഇത്. 

 

 

Latest News