കൊറോണ വൈറസിന്റെ ആയുസ്സ് 12 മണിക്കൂര്‍; സോനു നിഗമിനെ കൊന്ന് കൊലവിളിക്കുന്നു-video

ന്യൂദല്‍ഹി- കോവിഡ് വൈറസിന് 12 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂവെന്ന തെറ്റായ വിജ്ഞാനം വിളമ്പിയ നടനും പിന്നണി ഗായകനുമായി സോനു നിഗമിനെ സമൂഹ മാധ്യമങ്ങള്‍ കൊന്നു കൊലവിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ചാണ് പല താരങ്ങളേയും പോലെ സോനു നിഗമും സമൂഹ മാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും മോഡിയുടെ ആഹ്വാനം അനുസരിച്ച് വീട്ടില്‍ തന്നെ ഇരിക്കണമെന്ന് സോനു നിഗം ഫാന്‍സിനോട് പ്രത്യേകം അഭ്യര്‍ഥിക്കുന്നു. പ്രധാനമന്ത്രി 14 മണിക്കൂറാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇതു പോലെ മറ്റൊരു രാജ്യത്തിനും തോന്നിയിട്ടില്ലെന്നും ഇത് ഇന്ത്യയുടെ മാസ്റ്റര്‍സ്‌ട്രോക്കാണെന്നും അവകശപ്പെട്ട ശേഷമാണ് കൊറോണ വൈറസിന് 12 മണിക്കൂര്‍ മാത്രമേ ആയുസ്സുള്ളൂവെന്ന് സോനു നിഗം പറയുന്നത്.

ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപണിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ചൊരിയുന്നത്. സാമൂഹിക അകലം പാലിക്കേണ്ടിതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനാണ് ഞായര്‍ രാവിലെ ഏഴ് മുതല്‍ ഒമ്പതു വരെ പ്രധാനമന്ത്രി മോഡി സ്വയം കര്‍ഫ്യൂ പാലിക്കാന്‍ ആഹ്വാനം ചെയ്തതെങ്കിലും നിഗം അവകാശപ്പെടുന്നതുപോലെ വൈറസ് 12 മണിക്കൂര്‍ കൊണ്ട് ചാകുമെന്ന് അതിന് അര്‍ഥമില്ല. പ്ലാസ്റ്റിക്, സ്റ്റീല്‍ തുടങ്ങിയ പ്രതലങ്ങളില്‍ മൂന്ന് ദിവസം വരെ  വൈറസ് ജീവിക്കുമെന്നാണ് പുതിയ പഠനങ്ങള്‍. വാട്‌സാപ്പ് യൂനിവേഴ്‌സിറ്റിയുടെ ഫലമെന്നാണ് സോനു നിഗമിന്റെ അജ്ഞതയെ നടി ഖുശ്ബ് അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്.

 

Latest News