Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ ചർമ, ഡെന്റൽ ക്ലിനിക്കുകൾക്ക് നിയന്ത്രണം

റിയാദ് - കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡെന്റൽ ക്ലിനിക്കുകളുടെയും ഡെർമറ്റോളജി, കോസ്‌മെറ്റിക് (ചർമ, സൗന്ദര്യ ശസ്ത്രക്രിയാ) ക്ലിനിക്കുകളുടെയും പ്രവർത്തനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. അടിയന്തിര കേസുകൾ ഒഴികെ, പതിവ് ചികിത്സകൾ ഡെന്റൽ ക്ലിനിക്കുകളിൽ നിർത്തിവെക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നാഡി വീക്കം മൂലമുള്ള പല്ല് വേദന, പല്ല് നീക്കം ചെയ്തതു മൂലമുള്ള അണുബാധ, പല്ല് നീക്കം ചെയ്തതിന്റെ ഫലമായ രക്തസ്രാവം, കുരു മൂലമുള്ള വീക്കം, വായിലും പല്ലുകളിലുമുള്ള പരിക്കുകൾ, താടിയെല്ലിലോ മുഖത്തോ പൊട്ടലുണ്ടെന്ന സംശയം, താൽക്കാലിക ജോയിന്റിന്റെ സ്ഥാനചലനം എന്നിവക്കുള്ള ചികിത്സകൾ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
ചർമ, സൗന്ദര്യ ശസ്ത്രക്രിയാ ക്ലിനിക്കുകളിൽ ഫോട്ടോതെറാപ്പി ഉപകരണങ്ങൾ നിർത്തിവെക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. മുഴുവൻ ചർമ സൗന്ദര്യ ശസ്ത്രക്രിയകളും നിർത്തിവെക്കാനും നിർദേശമുണ്ട്. കൊഴുപ്പ് നീക്കം ചെയ്യൽ, തൂങ്ങിയ ശരീരഭാഗങ്ങൾ ഉയർത്തൽ, പിടിച്ചുകെട്ടൽ പോലെ അനിവാര്യമല്ലാത്ത സൗന്ദര്യ ശസ്ത്രക്രിയകളും നിർത്തിവെക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര കേസുകളിലെ ശസ്ത്രക്രിയകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
അടിയന്തിര കേസുകൾ ഒഴികെ ഡെർമറ്റോളജി ക്ലിനിക്കുകളിലെ അപ്പോയിന്റ്‌മെന്റുകൾ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് മരവിപ്പിക്കാനും നിർദേശമുണ്ട്. പകരം ഒരേ മരുന്നുകളുടെ ആവർത്തിച്ചുള്ള വിതരണവും കൺസൾട്ടേഷനും ഫോണുകളിലൂടെയുള്ള ആശയവിനിമയങ്ങളിൽ പരിമിതപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. 
 

Latest News