മക്കയിൽ വിദേശികൾക്ക് പ്രവേശന വിലക്കില്ല

മക്ക - മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി വ്യക്തമാക്കി. മക്കയിൽ ഇഷ്യു ചെയ്ത ഇഖാമയില്ലാത്ത വിദേശികളെ മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതായി സാമൂഹികമാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതേ കുറിച്ച അന്വേഷണത്തിന് മറുപടിയായാണ് മക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഇതുവരെ വിദേശികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മക്ക പ്രവിശ്യ പോലീസ് വക്താവ് വ്യക്തമാക്കിയത്. ഇഹ്‌റാം വേഷത്തിലുള്ളവരെയും ഉംറ തീർഥാടകരെയും മക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. 

Latest News