കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും ഭരണിയും; നിരോധനാജ്ഞ പ്രഖ്യാപിച്ചു


തൃശൂര്‍- കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍  കൊടുങ്ങല്ലൂരില്‍ ഈ മാസം 29വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.നാളെ മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക. ഈ മാസം 27,28 തീയതികളില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവുതീണ്ടലും ഭരണിയുമാണ്. ഇത് കണക്കിലെടുത്താണ് 144 പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഭരണി മഹോത്സവത്തില്‍ 1500 ഓളം പേരാണ് പങ്കെടുത്തിരുന്നത്.

വരും ദിവസങ്ങളിലും വന്‍ ജനത്തിരക്കുണ്ടാകുമെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണ് അധികൃതര്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം ഒല്ലൂരിലെ ഫെറോന പള്ളിയില്‍ 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിന് പുരോഹിതന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് എതിരെ പോലിസ് കേസെടുത്തു.
 

Latest News