Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചി വിമാനത്താവളവും പരിസരവും നിശ്ചലം

നെടുമ്പാശ്ശേരി- കോവിഡ് 19 ഭീതിയെ തുടർന്ന് വിമാനസർവ്വീസുകൾ ഇല്ലാതായതോടെ    കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും  പരിസരവും നിശ്ചലമായി. ദിനംപ്രതി  പതിനായിരക്കണക്കിന് ആഭ്യന്തര ,അന്താരാഷ്ട്ര യാത്രക്കാരും  അവരെ കൊണ്ടുവരുന്നതിനും,കൊണ്ടു പോകുന്നതിനും  ആളുകൾ എത്തിക്കൊണ്ടിരുന്ന ഇവിടം  ഇന്ന്  പൂർണ്ണമായും നിശ്ചലമാകും.

ഇന്ന് മുതൽ  അന്താരാഷ്ട്ര സർവീസുകൾ 10 ദിവസത്തേക്ക് നിർത്തലാക്കുന്നതു മൂലമാണിത്. യാത്രക്കാർ ഇല്ലാതായതോടെ ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്കാണ് പ്രധാനമായും ഇരട്ടടി ആയിരിക്കുന്നത് . ഹോട്ടലുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ വിമാനതാവളത്തിൽ എത്തുന്നവരെ മാത്രം ആശ്രയിച്ചാണ് കച്ചവടം നടത്തുന്നത് .

കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള ആളുകളുടെ വരവ് നിലച്ചതോടെ വരുമാനം കുറഞ്ഞ സ്ഥപനങ്ങളിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു കൊണ്ടിരിക്കുകയാണ് .പല സ്ഥാപനങ്ങളും എന്ന് തുറക്കുമെന്ന് പറയുവാൻ കഴിയാതെ  അടച്ചു പൂട്ടി തുടങ്ങി .തരക്കേടില്ലാതെ കച്ചവടം നടത്തിവന്നിരുന്ന ഈ പ്രദേശത്തെ മിക്ക സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം ഇടുത്താണ് സ്ഥാപനങ്ങൾ നടത്തിവന്നിരുന്നത് .

കച്ചവടം ഇല്ലാതെ വിഷമിക്കുന്ന സ്ഥാപന ഉടമകൾ എങ്ങനെ ധനകാര്യ സ്ഥാപനങ്ങളിലെ തവണകൾ തിരിച്ചടിക്കുമെന്ന വെവലാതിയിലാണ് .  കൂടാതെ വിമാന താവളത്തിലെ യാത്രക്കാരെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ ഉടമകളും ജീവനക്കാരും ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുന്നു.

എഴുന്നൂറോളം ടാക്സികളാണ് ഇവിടെ സർവ്വീസ് നടത്തി വരുന്നത് .കോവിഡ് 19 ഭീഷണി വന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവുമൂലം ഇപ്പോൾ നൂറോളം ടാക്സികൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. അന്താരാഷ്ട്ര സർവ്വീസുകൾ നിലയ്ക്കുന്നതോടെ പിന്നെയും സർവ്വീസുകൾ കുറയും. ഇവിടെ സർവീസ് നടത്തുന്ന ടാക്സികളിലെ ഡ്രൈവർമാർക്ക് മാസ്ക് മാത്രമാണ് നൽകിയിരിക്കുന്നത്.  സാനിറ്റൈസ്റും മറ്റും നൽകിയിട്ടല്ലന്നും പരാതി ഉയർന്നിട്ടുണ്ട് .

2018 ,2019 കാലയളവിൽ ' നടന്ന മഹാപ്രളയത്തിലാണ് സമാനമായ അനുഭവം ഈ പ്രദേശത്ത് ഉണ്ടായത് .കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമണ് ഈ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളിൽ അന്ന് ഉണ്ടായത് .ഇൻഷുറൻസ് പരിരക്ഷകൾ ഒന്നും തന്നെ ഇല്ലാതിരുന്ന സ്ഥാപനങ്ങൾ വീണ്ടും സജീവമായി വരുന്നതിനിടെയാണ് പുതിയ കോവിഡ് 19 വിനയായത്.

Latest News