കല്‍പറ്റ-കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടു വാട്‌സ്ആപ്പിലുടെ വ്യാജപ്രചാരണം നടത്തിയ കേസില്‍ രണ്ടു പേര്‍ കുടി അറസ്റ്റില്‍.
വാട്‌സ്ആപ്പ് ഗ്രൂപ്പ്അഡ്മിന്‍മാരായ പൊഴുതന മൈലുംപാത്തി പുലയിക്കല്‍ ഷിബിന്‍ (24), വറങ്കോടന്‍ ആഷിദ്(24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇരുവരെയും പിന്നീടു ജാമ്യത്തില്‍ വിട്ടു.
ഇതേ കേസില്‍ ഗ്രൂപ്പ് അഡ്മിന്‍ മൈലുംപാത്തി താണിക്കല്‍ ഫഹദിനെ(25) കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.