Sorry, you need to enable JavaScript to visit this website.

സമ്പർക്ക വിലക്ക് ലംഘിച്ച കാസർക്കോട് സ്വദേശിക്കെതിരെ കേസ്

കാസർക്കോട്- കോവിഡ്-19 നിയന്ത്രണം ലംഘിച്ച് വ്യാപകമായി ആളുകളുമായി സമ്പർക്കത്തിലേർപ്പെട്ട കാസർക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. ഏരിയാൽ കുഡ്‌ലു സ്വദേശി അബ്ദുൽ ഖാദറി(48)നെതിരെയാണ് കേസെടുത്തത്. ഇയാളോട് അധികൃതർ നേരത്തെ വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ പറഞ്ഞിരുന്നു. ഇത് അനുസരിക്കാതെയാണ് ഇയാൾ വ്യാപകമായി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പരാതിയുണ്ട്. 
അതിനിടെ സർക്കാറിന്റെ നിർദ്ദേശം അവഗണിച്ച് രാവിലെ തന്നെ തുറന്ന കടകൾ പോലീസ് അടപ്പിച്ചു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ കാസർക്കോട് കടകൾ തുറക്കാൻ അനുമതിയുള്ളൂ. ഇത് ലംഘിച്ച് തുറന്ന കടകളാണ് അടപ്പിച്ചത്. കാസർക്കോട് ജില്ലയിലെ ബാർബർ ഷോപ്പുകളും അടച്ചു. 
 

Latest News