സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂകളും മാറ്റിവെച്ചു

ന്യൂദല്‍ഹി-കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചതിന് പിന്നാലെ സിവില്‍ സര്‍വ്വീസ് ഇന്റര്‍വ്യൂകളും മാറ്റിവെച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ മൂന്ന് വരെയുള്ള ഇന്റര്‍വ്യൂകളാണ് മാറ്റിവെച്ചത്.
സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷ, യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

Latest News