Sorry, you need to enable JavaScript to visit this website.

കമല്‍നാഥ് സര്‍ക്കാരിന്റെ വീഴ്ച; മോഡിയുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി ബിജെപി പ്രവര്‍ത്തകരുടെ ആഘോഷം


ഭോപ്പാല്‍ - മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയത് ആഘോഷിക്കാന്‍ പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് തടിച്ച് കൂടിയത് ബിജെപിയുടെ ആയിരകണക്കിന് പ്രവര്‍ത്തകര്‍. കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് മോഡിയുടെ നിര്‍ദേശങ്ങളെ കാറ്റില്‍പറത്തി പ്രവര്‍ത്തകര്‍ കൂട്ടം കൂടി ആഘോഷിച്ചത്. ഭോപ്പാലിലെ പാര്‍ട്ടി ഓഫീസില്‍ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.  

ആഘോഷങ്ങളുടെ വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണ്.  ഇന്ന് വൈകീട്ടായിരുന്നു മധ്യപ്രദേശ് നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടന്നത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കമല്‍നാഥ് സര്‍ക്കാരിന്റെ പരാജയം ആഘോഷിക്കാന്‍പ്രമുഖ നേതാക്കളെല്ലാം ഒത്തുകൂടിയിരുന്നു.  ബിജെപി നേതാക്കള്‍ മോഡിയുടെ പ്രസംഗം കേട്ടിട്ടില്ലെന്നാണ് തോന്നുന്നതെന്ന് കമല്‍നാഥ് പ്രതികരിച്ചു.
 

Latest News