തിരുവനന്തപുരം- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച്ച കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കും. അന്നേദിവസം മലയാളികള്‍ വീടും പരിസരവും വൃത്തിയാക്കണം. അതേസമയം പുറത്ത് നിന്നുള്ളവരെ അതിനായി വിളിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രി പത്ത് മണിവരെ പാസഞ്ചര്‍ തീവണ്ടികള്‍ ഓടില്ലെന്ന് റെയില്‍ വേ അറിയിച്ചു. മുംബൈ,ദല്‍ഹി,കൊല്‍ക്കത്ത,ചെന്നൈ നഗരങ്ങളില്‍ സബര്‍ബന്‍ തീവണ്ടി സര്‍വീസുകളും ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി വെട്ടിക്കുറക്കും. മെയില്‍,എക്‌സ്പ്രസ് ട്രെയിനുകളില്‍ ഫുഡ് ഡെലിവറിയും നിര്‍ത്തിയിട്ടുണ്ട്.






