തിരുവനന്തപുരം- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബംഗളുരുവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു.ഇന്ന് രാത്രി ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ അവസാനിച്ചാല്‍ പുതിയ സര്‍വീസുകള്‍ ഉണ്ടാകില്ല. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ണാടകയും തമിഴ്‌നാടും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചിട്ടു. അതിര്‍ത്തികളില്‍ നിന്ന് അതത് സംസ്ഥാനങ്ങളുടെ വാഹനങ്ങളില്‍ യാത്ര തുടരാനാണ് നിര്‍ദേശം.
കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ഗുണ്ടല്‍പേട്ട്,ബാവലി,കുട്ട ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യമുള്ള യാത്രികരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും അല്ലാത്തവരെ തിരിച്ചയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ക്ക് ഈ മാസം 31വരെയാണ് വിലക്കുള്ളത്. അതിനിടെ സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.






