കൊറോണക്കെതിരായ കേരള പോലീസിന്റെ വീഡിയോ വാർത്തയാക്കി അൽ അറബിയ ചാനൽ

ജിദ്ദ- കൊറോണ വ്യാപനം തടയുന്നതിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള പോലീസ് പുറത്തിറക്കിയ വീഡിയോ വാർത്തയാക്കി സൗദിയിലെ പ്രമുഖ ചാനലായ അൽ അറബിയ. കേരള പോലീസിന്റെ നടപടിയെ മുക്തകണ്ഠം പ്രശംസിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിന് വേണ്ടി സ്വീകരിക്കേണ്ട മുൻ കരുതലുകൾ ആകർഷകമായ വീഡിയോയിലൂടെ കേരള പോലീസ് ജനങ്ങളെ അറിയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൽ അറബിയ ചാനൽ വാർത്ത പ്രസിദ്ധീകരിച്ചത്. കേരള പോലീസിന്റെ വീഡിയോ അറബ് ലോകത്ത് ഏറെ ചർച്ചയായിട്ടുണ്ട്.
 

Latest News