Sorry, you need to enable JavaScript to visit this website.

കോവിഡ് -19; കുര്‍ബാന നടത്തിയ ക്രിസ്ത്യന്‍ പള്ളിക്ക് നോട്ടിസ്


കോട്ടയം - കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ അധികൃതരുടെ വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ പള്ളിക്ക് ജില്ലാഭരണകൂടത്തിന്റെ നോട്ടിസ്. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി വിവിധ മതനേതാക്കള്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആളുകള്‍ ഒന്നിച്ച് കൂടുന്നത് ഉപേക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.മുഴുവന്‍ സഭകളും പള്ളികളും ക്ഷേത്രം കമ്മറ്റികളും നിര്‍ദേശം അംഗീകരിച്ചിരുന്നു.

എന്നാല്‍ ഇത് ലംഘിച്ചാണ് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി കുര്‍ബാന നടത്തിയത്. പതിനഞ്ചില്‍ കൂടുതല്‍ വിശ്വാസികള്‍ കുര്‍ബാനയ്ക്കായി എത്തിയിരുന്നു.ഇതേതുടര്‍ന്ന് തലയോലപ്പറമ്പ് സിഐ പള്ളിയിലെത്തി ജില്ലാകളക്ടറുടെ നോട്ടിസ് നല്‍കി. വരുംദിവസങ്ങളില്‍ സമാന സംഭവം ആവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. കൂടാതെ തലയോലപ്പറമ്പില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച വ്യക്തി പുറത്തിറങ്ങിയതിനെതിരെയും പോലിസ് കേസെടുത്തു.
 

Latest News