പാലക്കാട്- കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് കേരള അതിര്‍ത്തികള്‍ അടക്കുന്നു. കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒമ്പത് ചെക്ക് പോസ്റ്റുകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ അതിര്‍ത്തികള്‍ അടച്ചിടും. കോയമ്പത്തൂരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
വാളയാര്‍ വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തിവിടും. കേരള തമിഴ്‌നാട് അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധനയും കര്‍ശനമാക്കി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളെയും പരിശോധിച്ച് മരുന്നുകള്‍ തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. നേരത്തെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.