നിരീക്ഷണത്തില്‍ കഴിയവെ വീടിനു പുറത്തിറങ്ങിയ രണ്ടു പേര്‍ അറസ്റ്റില്‍

കല്‍പറ്റ-കോവിഡ്-19 നീരീക്ഷണത്തില്‍ കഴിയവെ  വിലക്കുകള്‍ ലംഘിച്ചു വീടിനു പുറത്തിറങ്ങി നാട്ടുകാരില്‍ പരിഭ്രാന്തി സൃഷ്ടിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു.

മുട്ടില്‍ കുഞ്ഞുണ്ണിപ്പടി ഇല്ലിക്കോടിയില്‍ മുഹമ്മദ്‌ഷെഫീഖ്(29), മുട്ടില്‍ പരിയാരം കാരക്കുളയന്‍ അഷറഫ്(49) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


ജാമ്യത്തില്‍വിട്ട ഇരുവരും വീടുകളില്‍  നിരീക്ഷണത്തിലാണെന്നു ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.

 

Latest News