കല്‍പറ്റ-മാനന്തവാടി നാലാംമൈല്‍ സ്വദേശിക്കു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നു വാട്‌സ് ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
വാട്‌സആപ്പ് ഗ്രൂപ്പ് അഡ്മിന്‍ പൊഴുതന താണിക്കല്‍ ഫഹദിനെയാണ് (25) അറസ്റ്റു ചെയ്തത്. ഫഹദിനെ പിന്നീടു ജാമ്യത്തില്‍ വിട്ടു. വ്യാജ പ്രചാരണത്തിനു മറ്റൊരാളും നേരത്തേ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ അറിയിച്ചു.