മുംബൈ- കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഈ മാസം 31 വരെ മുംബൈ അടക്കം മഹരാഷ്ട്രയിലെ വിവിധ നഗരങ്ങളിലെ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുംബൈ, പൂനെ, പിംപ്രി ചിൻചിവാഡ്, നാഗ്പുർ എന്നിവടങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു. അവശ്യസർവീസുകളുടെ ഓഫീസ് മാത്രമേ പ്രവർത്തിക്കൂ. മഹാരാഷ്ട്രയിൽ കൊറോണ ബാധിതരുടെ എണ്ണം 52-ൽ എത്തിയ സഹചര്യത്തിലാണ് പുതിയ തീരുമാനം. ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.






