ന്യൂദല്‍ഹി- രാജസ്ഥാനില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനായ 69-കാരന് മരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.കര്‍ണാടക, പഞ്ചാബ്, ദല്‍ഹി, മഹരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങള്ർ.
ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാള്‍ക്ക് കോവിഡ് രോഗം ഭേദപ്പെട്ടിരുന്നുവെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യത്ത് രോഗബാധ സ്ഥീരീകരിച്ചുവരുടെ എണ്ണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ യുപിയില്‍ രോഗ ബാധിതരുടെ എണ്ണം 23 ആയി.
ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.






