Sorry, you need to enable JavaScript to visit this website.

മോഡി സർക്കാറിന്റെ ഇടപെടൽ; കേരളത്തിലെ ജപ്തി നിർത്തിവെക്കണമെന്ന ഉത്തരവിന് സ്‌റ്റേ

ന്യൂദൽഹി- കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തിൽ കേരളത്തിലെ ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേന്ദ്ര സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ ഉത്തരവിട്ടത്. അഞ്ചു സെന്റിന് താഴെ ഭൂമിയിലുള്ള കിടപ്പാടം ജപ്തി ചെയ്യരുതെന്ന സംസ്ഥാന സർക്കാരിന്റെ മുൻനിർദേശം പാലിക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
 

Latest News