Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായില്‍നിന്നുള്ള തിരുവനന്തപുരം യാത്രക്കാരെ ഹൈദരാബാദില്‍ ഇറക്കിവിട്ടു

ഹൈദരാബാദ്- കണക് ഷന്‍ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട യാത്രക്കാർ ഹൈദരബാദില്‍ കുടുങ്ങി.

 ദുബായിൽ നിന്ന് വ്യാഴാഴ്ച രാവിലെ 10.25-ന്ഇരുന്നൂറോളം യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനം3.25 ഓടെയാണ് ഹൈദരാബാദ് വിമാനത്താവളത്തിലിറങ്ങിയത്. തുടർന്ന് ആറ് മണിക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ പുറപ്പെടേണ്ടതായിരുന്നു ഇവർ.

ഹൈദരബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കണക് ഷൻ വിമാനം റദ്ദാക്കിയതോടെയാണ് ഇവർ കുടുങ്ങിയത്. കൊറോണ പരിശോധനയക്കെന്ന് പറഞ്ഞ് അടച്ചുമൂടിയ ഒരു വാഹനത്തിൽ ഇവരെ കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. തുടർന്ന് പരിശോധന നടത്തി കൈകളിൽ സീൽവെക്കുകയും  ഹോസ്റ്റലിലേക്ക് മാറ്റുകയുമായിരുന്നു.

പിന്നീട് വിമാനകമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ സ്വന്തം നിലക്ക് നാട്ടിലേക്ക് പോകാമെന്നാണ് അറിയിച്ചത്. പാസ്പോർട്ട് അധികൃതർ വാങ്ങിവെച്ചതായും യാത്രക്കാർ പറഞ്ഞു.  ഇന്ന് രാവിലെ പാസ്പോർട്ട് കൈമാറി സ്വന്തം നിലക്ക് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.

Latest News