കൊറോണ വൈറസിന്  ആയുസ്   കൂടുതലെന്ന് കണ്ടെത്തല്‍

ലണ്ടന്‍-മറ്റു വൈറസുകളെ പോലെ കൊറോണ വൈറസ് പെട്ടന്ന് നശിക്കില്ലന്നതാണ് പുതിയ പഠനം. ആരോഗ്യ പ്രവര്‍ത്തകരെ ഏറെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്.വായുവില്‍ മൂന്നു മണിക്കൂറോളം വൈറസുകള്‍ സജീവമാകും. ചെമ്പ് പ്രതലത്തില്‍ നാലു മണിക്കൂര്‍, കാര്‍ബോര്‍ഡില്‍ 24 മണിക്കൂര്‍, പ്ലാസ്റ്റിക്, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2002-2003ല്‍ പടര്‍ന്ന് പിടിച്ച സാര്‍സ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെയും താരതമ്യം ചെയ്തിരിക്കുന്നത്. സാര്‍സ് രോഗം 8000 പേരുടെ മരണത്തിനാണ് കാരണമായിരുന്നത്. സാര്‍സും കൊറോണയും തമ്മില്‍ അടുത്ത സാമ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 2004ന് ശേഷം സാര്‍സ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്ത് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്.

Latest News