അടുത്ത ഘട്ടം നിര്‍ണായകം; കരുതല്‍ നടപടികള്‍ ശക്തമാക്കും- സല്‍മാന്‍ രാജാവ്

റിയാദ്- രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായതെല്ലാം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തവരികയാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഇത് ശക്തമായി തുടരും. ലോകത്തെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത ഘട്ടം നിര്‍ണായകമാണെന്ന് രാജാവ് ഉണര്‍ത്തി.
ടെലിവിഷന്‍ ചാനലില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സല്‍മാന്‍ രാജാവ്. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ആവശ്യമാണ്. ചരിത്രത്തിലെ ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാന്‍ ലോകത്തിനാകുമെന്ന് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

Latest News