Sorry, you need to enable JavaScript to visit this website.

പുതിയ ഐപാഡ് മോഡലുകൾ വരുന്നുണ്ടോ?

നാല് ഐപാഡ് പ്രോ മോഡലുകളുടെ വിവരങ്ങൾ ചോർന്നു

ഐപാഡ് പ്രോയുടെ പുതിയ പതിപ്പുകൾ ഉടൻ തന്നെ വിപണിയിലെത്തുമെന്ന് സൂചന. ആപ്പിളിന്റെ ഭാഗത്തുനിന്ന് അബദ്ധത്തിൽ സംഭവിച്ച ചോർച്ചയാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
കമ്പനിയുടെ ചൈനീസ് വെബ്‌സൈറ്റിലാണ് ഐപാഡ് പ്രോയുടെ നാല് പുതിയ മോഡലുകൾ ഉൾപ്പെടുത്തിയത്. കനേഡിയൻ ആപ്പിൾ ബ്ലോഗായ ഐഫോൺ ഇൻ കാനഡ ഇക്കാര്യം കണ്ടെത്തി സ്‌ക്രീൻ ഷോട്ടുകൾ പുറത്തു വിടുകയായിരുന്നു. അധികം വൈകാതെ തന്നെ പുതിയ മോഡലുകളെ കുറിച്ച് ഒന്നും പറയാതെ ചൈനീസ് വെബ്‌സൈറ്റിൽനിന്ന് ആപ്പിൾ അവ പിൻവലിക്കുകയും ചെയ്തു. പുതിയ ഐപാഡ് പ്രോ കമ്പനി ഏതു സമയത്തും പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് ഇതു നൽകുന്ന സൂചന. 2020 പകുതിയോടെ പുതിയ ടാബ്‌ലറ്റ്  വിപണിയിലെത്തുമെന്ന് ബ്ലൂംബെർഗ് കഴിഞ്ഞ നവംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പുതിയ കൊറോണ വൈറസായ കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു ഇത്. കോവിഡ് 19 സർവ മേഖലകളെയും ബാധിച്ചിരിക്കേ ആപ്പിളിന്റെ പുതിയ ഉൽപന്നങ്ങളും വൈകാനാണ് സാധ്യത. 

Latest News